07. പമ്പാഗണപതി പാരിന്‍റെയധിപതി - Pamba Ganapathi lyrics

P Madhav Kumar
0 minute read

 പമ്പാഗണപതി പാരിന്‍റെയധിപതി

കൊമ്പാര്‍ന്നുണരണമന്‍പില്‍
തന്‍റെ തുമ്പിക്കൈ ചേര്‍ക്കേണം നെഞ്ചില്‍
വിഘ്നങ്ങള്‍ വിധിപോലെ തീര്‍ക്കേണം മുന്‍പില്‍
വേദാന്തപ്പൊരുളില്‍ ആധാരശിലയേ
കാരുണ്യക്കടല്‍ കണ്ട കലികാലപ്രഭുവേ
കണികാണാന്‍ മുന്നില്‍ ചെല്ലുമ്പോ‍ള്‍
ദുഃഖങ്ങള്‍ കര്‍പ്പൂരത്തിരിയായ് കത്തുമ്പോള്‍
അയ്യപ്പന്‍ കളഭച്ചാര്‍ത്തണിയാന്‍ നില്‍ക്കുമ്പോള്‍

നെയ്യഭിഷേകം സ്വാമിക്ക്
പാലഭിഷേകം സ്വാമിക്ക്
തിരുവാഭരണം സ്വാമിക്ക്
തിരുവമൃതേത്തും സ്വാമിക്ക്
(പമ്പാഗണപതി)

പന്തളനാഥന്‍ വന്‍‌പുലിമേലെ വന്നെഴുന്നള്ളും മാമലയില്‍
മകരവിളക്കിന്‍ മഞ്ജുളനാളം മിഴി തെളിയാനായ് കാണും ഞാന്‍
ഓ... ദയാമയാ പരാല്പരാ ശരണജപങ്ങളോടെ നില്‍ക്കവേ
ഒരു നെയ്ത്തിരിക്കു പകരം എരിഞ്ഞു നരജന്മമെന്നുമുരുകും
(പമ്പാഗണപതി)

സങ്കടമെല്ലാമിരുമുടിയാക്കി സന്നിധി തേടും പാപികളെ
സംക്രമസന്ധ്യേ നിന്നുടെ ചിമിഴില്‍ കുങ്കുമമുഴിയും അയ്യപ്പന്‍
ഓ... നിരാമയാ നിരന്തരാ പ്രണവജപങ്ങളോടെ നില്‍ക്കവേ
ഒരു നാളികേരമുടയുന്നപോലെ ഉടയുന്നതെന്‍റെ ഹൃദയം
(പമ്പാഗണപതി)

നെയ്യഭിഷേകം സ്വാമിക്ക്
പാലഭിഷേകം സ്വാമിക്ക്
തിരുവാഭരണം സ്വാമിക്ക്
തിരുവമൃതേത്തും സ്വാമിക്ക്..

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!
Follow Me Chat