Aa Divya Naamam Ayyappa Lyrics in Malayalam ആ ദിവ്യനാമം അയ്യപ്പാ

P Madhav Kumar

 ആ ദിവ്യനാമം അയ്യപ്പാ ഞങ്ങൾക്കാനന്ദദായകനാമം (x2)

ആ മണിരൂപം അയ്യപ്പാ ഞങ്ങൾക്കാപാദചൂഢമധുരം (x2)

അയ്യനയ്യപ്പസ്വാമിയേ... നീയല്ലാതില്ലൊരു ശരണം (x2)

(ആ ദിവ്യനാമം)


ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളീടും ഏറ്റുമാനൂരപ്പൻ മകനേ (x2)

ഏഴാഴികൾ തൊഴും പാലാഴിയിൽ വാഴും ഏകാക്ഷരീപതിസുതനേ (x2)

അയ്യനയ്യപ്പസ്വാമിയേ... നീയല്ലാതില്ലൊരു ശരണം (x2)

(ആ ദിവ്യനാമം)


ആ പുണ്യമാമല നിന്മല പൊന്മല ആശ്രിതർക്കഭയസങ്കേതം (x2)

അതിലെ അനഘമാം പൊന്നമ്പലം പാരിൽ ആളും അദ്വൈതവിദ്യാലയം (x2)

അയ്യനയ്യപ്പസ്വാമിയേ... നീയല്ലാതില്ലൊരു ശരണം (x2)

(ആ ദിവ്യനാമം)


അയ്യനയ്യപ്പസ്വാമിയേ... നീയല്ലാതില്ലൊരു ശരണം (x2)


#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!
Follow Me Chat